Friday 5 September 2008

വാഴക്കാട്‌ മുതല്‍ തലശ്ശേരി വരെ

പേരുകള്‍ ഉണ്ടായതെങ്ങനെയാണ്‌. ഓരോ പേരിനും പിന്നില്‍ ഓരോ കഥയുണ്ടാവും. വണ്ടൂരും മലപ്പുറവും കണ്ണൂരും തലശ്ശേരിയുമൊക്കെ ഇങ്ങനെ വന്നതാണ്‌. ഈയുള്ള നാടായ വാഴക്കാടിനുമുണ്ട്‌ ഇങ്ങനൊരു ചരിത്രം.
വാഴക്കാട്‌ അഥവാ വാഴകളുടെ കാട്‌ ഇന്ന്‌ കാടല്ലെങ്കിലും വാഴകളുടെ നാടുതന്നെ. ഓരോ കിലോമീറ്ററിലുമിവിടെ വാഴത്തോട്ടങ്ങള്‍ കാണാം. വയലുകള്‍ നികന്ന്‌ വാഴത്തോപ്പുകളായി. വെള്ളം കയറി അവയില്‍ പലതുമിപ്പോള്‍ കുലകളെ ഒളിപ്പിച്ചു നില്‍പ്പാണ്‌.
ഈ പഞ്ചായത്തിലെ കണ്ണെത്തുന്ന പാറ കണ്ണെത്തുംപാറയാണിന്ന്‌. മറ്റൊരു പാറ എടവണ്ണപ്പാറയുമായി. തൊട്ടടുത്ത്‌ എളമരം. ഇവിടെയാണ്‌ നമ്മുടെ മന്ത്രി എളമരംകരീമും മുന്‍ മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീറുമൊക്കെ.
സ്ഥലനാമങ്ങളില്‍ ഉളുപ്പില്ലാതെ പദവി കൊണ്ടുനടക്കുന്നവയുമുണ്ട്‌. വയനാടും പാലക്കാടും ഉദാഹരണം. വയനാട്ടില്‍ നാടില്ല, കാടേയുള്ളൂ. പാലക്കാട്ടാവട്ടെ കാടില്ല. ഉള്ളത്‌ ജലാംശം കോലക്കമ്പനിയൂറ്റി വരണ്ട്‌ വിളറിയ നാട്‌ മാത്രം.
നിങ്ങള്‍ക്കറിയാം ഒത്തിരി സ്ഥലനാമങ്ങള്‍ അതും പലതും നാട്ടാര്‍ക്കെല്ലാമറിയാത്തത്‌. അറിയാനാഗ്രഹമുണ്ട്‌-എന്താ....