Saturday, 13 September 2008

ലൈനടിക്കുന്നവര്‍ മാത്രം വായിക്കുക

സ്‌കൂള്‍-കോളജ്‌ പഠനത്തിനിടെ ഒരുത്തിയെ-ഒരുവനെ ലൈനടിക്കാത്ത ആരെങ്കിലുമുണ്ടോ. ചിലപ്പോഴത്‌ വണ്‍വേ ആയിരിക്കുമെന്നു മാത്രം. എങ്കിലും ആ അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ എന്തൊരു മാധുര്യമാണ്‌. നിങ്ങള്‍ക്കും അവസരമുണ്ട്‌. വരൂ....

-ആദ്യം ചെയ്യേണ്ടത്‌ ആദ്യം ചെയ്യണം-
ആദ്യം ലൈനില്‍ ഷോക്കില്ലെന്നുറപ്പു വരുത്തണം. ഇതിനായി മെയിന്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിട്ടുണ്ടെന്നുറപ്പുവരുത്തണം. ഇനി അഥവാ ഷോക്കടിച്ചാല്‍ ഉടന്‍ രക്ഷപ്പെടുത്താനായി ഒരു സുഹൃത്തിനെ അടുത്തു നിര്‍ത്തുക. കൈയില്‍ നല്ലൊരു മരക്കമ്പ്‌ നല്‍കുന്നത്‌ നന്ന്‌. അത്‌ പച്ചയാവാതെനോക്കണം. ഇല്ലെങ്കില്‍ കളി കാര്യമാവും. -ഇനി പറയൂ ലൈനടിക്കാന്‍ അത്രയ്‌ക്കു തിരക്കുണ്ടോ. ഉണ്ടെങ്കില്‍ കാള്‍ -9946630504

Friday, 5 September 2008

വാഴക്കാട്‌ മുതല്‍ തലശ്ശേരി വരെ

പേരുകള്‍ ഉണ്ടായതെങ്ങനെയാണ്‌. ഓരോ പേരിനും പിന്നില്‍ ഓരോ കഥയുണ്ടാവും. വണ്ടൂരും മലപ്പുറവും കണ്ണൂരും തലശ്ശേരിയുമൊക്കെ ഇങ്ങനെ വന്നതാണ്‌. ഈയുള്ള നാടായ വാഴക്കാടിനുമുണ്ട്‌ ഇങ്ങനൊരു ചരിത്രം.
വാഴക്കാട്‌ അഥവാ വാഴകളുടെ കാട്‌ ഇന്ന്‌ കാടല്ലെങ്കിലും വാഴകളുടെ നാടുതന്നെ. ഓരോ കിലോമീറ്ററിലുമിവിടെ വാഴത്തോട്ടങ്ങള്‍ കാണാം. വയലുകള്‍ നികന്ന്‌ വാഴത്തോപ്പുകളായി. വെള്ളം കയറി അവയില്‍ പലതുമിപ്പോള്‍ കുലകളെ ഒളിപ്പിച്ചു നില്‍പ്പാണ്‌.
ഈ പഞ്ചായത്തിലെ കണ്ണെത്തുന്ന പാറ കണ്ണെത്തുംപാറയാണിന്ന്‌. മറ്റൊരു പാറ എടവണ്ണപ്പാറയുമായി. തൊട്ടടുത്ത്‌ എളമരം. ഇവിടെയാണ്‌ നമ്മുടെ മന്ത്രി എളമരംകരീമും മുന്‍ മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീറുമൊക്കെ.
സ്ഥലനാമങ്ങളില്‍ ഉളുപ്പില്ലാതെ പദവി കൊണ്ടുനടക്കുന്നവയുമുണ്ട്‌. വയനാടും പാലക്കാടും ഉദാഹരണം. വയനാട്ടില്‍ നാടില്ല, കാടേയുള്ളൂ. പാലക്കാട്ടാവട്ടെ കാടില്ല. ഉള്ളത്‌ ജലാംശം കോലക്കമ്പനിയൂറ്റി വരണ്ട്‌ വിളറിയ നാട്‌ മാത്രം.
നിങ്ങള്‍ക്കറിയാം ഒത്തിരി സ്ഥലനാമങ്ങള്‍ അതും പലതും നാട്ടാര്‍ക്കെല്ലാമറിയാത്തത്‌. അറിയാനാഗ്രഹമുണ്ട്‌-എന്താ....

കടങ്കവിതകള്‍

ഉത്തരം പറയാമോ....

1-കടിച്ചാല്‍ പൊട്ടില്ല പക്ഷേ അടിച്ചാല്‍ വിവരമറിയും

2-ആഞ്ഞുപിടിച്ചാല്‍ കിട്ടും ആടിപിടിച്ചാല്‍ കിട്ടില്ല

3-ആനയേറ്റും ഉറുമ്പ്‌ കണ്ടുനില്‍ക്കും

4-കളികഴിഞ്ഞ്‌ ഗ്രൗണ്ടിലെത്തുന്നവര്‍

5-ഉച്ച കഴിഞ്ഞാലാളെക്കാണാം. അതുകഴിഞ്ഞാല്‍ ഫുള്‍ ഫിറ്റ്‌

ബൂലോക തെമ്മാടി

കേട്ടിട്ട്‌ ഞെട്ടേണ്ട. കണ്ണാടിയില്‍ നോക്കുകേം വേണ്ട. ഉത്തരം പറഞ്ഞാല്‍ മതി. ധൈര്യമുണ്ടെങ്കില്‍

-മ്മടെ ഈ ഇമ്മിണി ചെറിയ ബൂലോകത്ത്‌ എന്തുമാവാമെന്നു കരുതി പാവം മിണ്ടാപ്രണികളായ കന്യാസ്‌ത്രീകളെ കത്തിച്ചും വനവാസത്തിനയച്ചും ഒറീസയില്‍ ചുടലനൃത്തം ചവിട്ടിയ വര്‍ഗീയവാദികളാണോ

-ഗുജറാത്തില്‍ ഗര്‍ഭിണിയുടെ കുഞ്ഞ്‌ തീവ്രവാദിയാണോയെന്നറിയാന്‍ ശൂലം കൊണ്ട്‌ കുത്തി വയറു പിളര്‍ന്ന മോഡിയോ

-ഇതൊന്നും നമ്മുടെ നാട്ടിലല്ലല്ലോ അപ്പോള്‍ നോക്കാം എന്നു കരുതി ആശ്വസിക്കുന്ന നമ്മളോ ആരാണ്ടാ ഈ ബൂലോക തെമ്മാടി

Saturday, 30 August 2008

കത്തിയെടുക്കൂ...നോമ്പിനെ വരവേല്‍ക്കാം

കത്തിയെടുക്കൂ...നോമ്പിനെ വരവേല്‍ക്കാം
ഇന്നത്തെ ദിവസത്തിന്‌ പ്രത്യേകതകള്‍ ഏറെ. നാളെ റമദാന്‍ വ്രതാരംഭം. എല്ലാവരുമൊരുങ്ങി വരവേല്‍ക്കാന്‍. പള്ളിയും വീടും വെള്ള പൂശി.
അതിനിടെ കോട്ടക്കലില്‍ ദൈവത്തിന്റെ തിരുമുന്നില്‍ സഹോദരന്റെ രക്തമെടുത്തൊരു അഭിഷേകം. കത്തിക്കുത്ത്‌. കാഞ്ഞത്‌ രണ്ട്‌ കുടുംബങ്ങള്‍ മാത്രമോ....
.....ബല്ലിഗ്നാ റമദാാാന്‍

Wednesday, 27 August 2008

പ്രജാരാജ്യത്തിലേക്കു സ്വാഗതം

ഇന്ന്‌ പ്രജാരാജ്യം പുറത്തുവന്ന ദിവസം. ഇവിടെ രാജാവും പൗരന്മാരും തുല്യര്‍. ഒറീസയിലേതുപോലെ കത്തിക്കലില്ല. പെണ്ണിനെ അപമാനിക്കലില്ല. എല്ലാവര്‍ക്കും നീതി. ഒരുപാട്‌ സന്തോഷം. പിന്നെ.....

പ്രജാരാജ്യത്തിലേക്കു സ്വാഗതം

ഇന്ന്‌ പ്രജാരാജ്യം പുറത്തുവന്ന ദിവസം. ഇവിടെ രാജാവും പൗരന്മാരും തുല്യര്‍. ഒറീസയിലേതുപോലെ കത്തിക്കലില്ല. പെണ്ണിനെ അപമാനിക്കലില്ല. എല്ലാവര്‍ക്കും നീതി. ഒരുപാട്‌ സന്തോഷം. പിന്നെ.....